ADVERTISEMENT

ഭർത്താവിനൊപ്പം കേക്ക് മുറിച്ച് ബേബി ഷവർ ആഘോഷമാക്കി മലയാളത്തിന്റെ പ്രിയ മിനിസ്ക്രീൻ താരം അര്‍ച്ചന സുശീലന്‍. അടുത്തിടെയാണ് താനൊരു അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം താരം പങ്കുവച്ചത്.

ബേബി ഷവര്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന്റെ താഴെ നിരവധിയാളുകളാണ് ആശംസകളുമായി എത്തുന്നത്.

ADVERTISEMENT

എന്റെ മാനസപുത്രി എന്ന സീരിയലിലെ പ്രതിനായിക വേഷത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അര്‍ച്ചന സുശീലന്‍. ഗ്ലോറിയ എന്ന കഥാപാത്രമായിരുന്നു അര്‍ച്ചനയ്ക്ക്. റിയാലിറ്റി ഷോയായ ബിഗ് ബോസിലും അര്‍ച്ചന എത്തിയിരുന്നു.

ADVERTISEMENT
ADVERTISEMENT