സീരിയൽ താരം ഹരിത ജി.നായർ വിവാഹിതയായി. ‘ദൃശ്യം – 2’, ‘ട്വൽത് മാൻ’ തുടങ്ങിയ സിനിമകളുടെ എഡിറ്റർ വിനായക് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.
കസ്തൂരിമാൻ സീരിയലിലെ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഹരിത അഭിനയരംഗത്തെത്തുന്നത്. നുണക്കുഴി, നേര് എന്നിവയാണ് വിനായകിന്റെ പുതിയ ചിത്രങ്ങൾ.
കഴിഞ്ഞ വർഷം ജൂണിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഇതൊരു പ്രണയവിവാഹമല്ലെന്നും വീട്ടുകാർ പറഞ്ഞുറപ്പിച്ച ശേഷം നടത്തുന്നതാണെന്നും ഹരിത മാധ്യമങ്ങളോടു പറഞ്ഞിരുന്നു.