ADVERTISEMENT

മലയാളികളുടെ പ്രിയനടിയും നർത്തകിയുമായ താര കല്യാണിന്റെ ശബ്ദം പൂർണ്ണമായും നഷ്ടപ്പെടുത്തിയ രോഗാവസ്ഥയെ കുറിച്ച് മകൾ സൗഭാഗ്യ വെങ്കിടേഷ് അടുത്തിടെയാണ് സോഷ്യൽ മീഡിയയിലൂടെ തുറന്നു പറഞ്ഞത്. സ്പാസ് മോഡിക് ഡിസ്ഫോണിയ എന്ന രോഗാവസ്ഥയാണ് താരയെ ബാധിച്ചത്.

ഇപ്പോഴിതാ താര കല്യാണിന് ശസ്ത്രക്രിയ പൂർത്തിയായതിന്റെ വിശേഷങ്ങള്‍ കോർത്തിണക്കിയ വിഡിയോയാണ് താര കല്യാണിന്റെ യൂട്യൂബ് ചാനലിലൂടെയാണ് സൗഭാഗ്യ പങ്കുവച്ചത്. രോഗത്തെ തുടർന്ന് അമ്മയ്ക്ക് സംസാരിക്കാൻ വളരെ ബുദ്ധിമുട്ടാണെന്നും ഓരോ വാക്ക് പറഞ്ഞ് കഴിയുമ്പോഴും അമ്മയ്ക്ക് നെഞ്ചുവേദന ഉണ്ടാകാറുണ്ടെന്നും സൗഭാഗ്യ പറഞ്ഞു.

ശസ്ത്രക്രിയക്കായി ആശുപത്രിയിലേക്ക് തിരിക്കുന്നത് മുതലുള്ള എല്ലാ നടപടിക്രമങ്ങളും ഉൾപ്പെടുത്തിയാണ് വിഡിയോ.

‘ഇതോട് കൂടി ഒരു വലിയ കടമ്പ കഴിഞ്ഞെന്ന് വിശ്വസിക്കാനാണ് ആഗ്രഹം. പെർമനന്റായ പ്രൊസീജിയറാണ് ചെയ്തിരിക്കുന്നത്. ഡോക്ടർ പറഞ്ഞത് 90 ശതമാനം ആളുകളിലും ഇത് വിജയിക്കാറുണ്ടെന്നാണ്. 10 ശതമാനം മാത്രമാണ് പരാജയം. ഞങ്ങളുടെ ഏക പ്രാർത്ഥന ആ 10 ശതമാനത്തിൽ ഞങ്ങൾ ഉണ്ടാകരുതേ എന്നാണ്. ശബ്ദം തിരികെ കിട്ടുമ്പോൾ നമുക്ക് ഇതുവരെ ഉണ്ടായിരുന്ന ശബ്ദം ആയിരിക്കില്ല. ടോൺ ഉറപ്പായിട്ടും വ്യത്യസ്തപ്പെടും. നമ്മൾ സംസാരിക്കുന്ന ഒരു കാര്യം മറ്റൊരാൾക്ക് എളുപ്പത്തിൽ മനസിലാകണം അത്രയൊക്കെ ഉള്ളൂ ആഗ്രഹം’.– സൗഭാഗ്യ പറഞ്ഞു.



ADVERTISEMENT
ADVERTISEMENT