കോഴിക്കോട് ചെറുവണ്ണൂരിൽ ‘ജയിലർ 2’ സിനിമയുടെ ചിത്രീകരണത്തിനായി സൂപ്പർസ്റ്റാർ രജനികാന്ത് എത്തിയതിന്റെ സന്തോഷത്തിലാണ് പ്രദേശ വാസികൾ. ഇപ്പോഴിതാ, തന്നെ കാണാനെത്തിയവര്‍ക്കു നേരെ കൈ വീശി കാറിൽ പോകുന്ന രജനിയുടെ വിഡിയോയാണ് വൈറൽ. കാറിന്റെ സൺറൂഫ് മാറ്റി, എഴുന്നേറ്റ് നിന്നാണ് താരം ആരാധകർക്ക് തന്നെ കാണാൻ അവസരമൊരുക്കിയത്.
ചാലിയാറിന്റെ തീരത്ത് രാമനാട്ടുകരയിലെ കടവ് റിസോർട്ടിലാണ് രജനീകാന്ത് താമസിക്കുന്നത്. ചെറുവണ്ണൂർ ബിസി റോഡിലെ സുദർശൻ ബംഗ്ലാവും പഴയ ഓട്ടുകമ്പനിയുമാണ് മുഖ്യ ലൊക്കേഷൻ. കനത്ത സുരക്ഷാ സജ്ജീകരണങ്ങളോടെയാണു ഷൂട്ട്.
സൺ പിക്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച് നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ‘ജയിലറി’ന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാലും തെലുഗു സൂപ്പർ താരം ബാലകൃഷ്ണയും അടക്കമുള്ളവർ അണിനിരക്കുമെന്നാണു സൂചന.