ഭർത്താവും ഛായാഗ്രാഹകനുമായ വിപിന്‍ പുതിയതങ്കത്തിനൊപ്പമുള്ള റൊമാന്റിക് വിഡിയോയുമായി നടി മീര വാസുദേവ്. രാമേശ്വരം യാത്രയുടെ ചിത്രങ്ങളും വിഡിയോകളുമാണ് മീര പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘പെർഫക്ട് ഷോട്ട് കിട്ടാൻ പാടുപെടുന്ന പിക്ചർ പെർഫക്ട് കപ്പിൾ. ഒരു റൊമാന്റിക് ഫോട്ടോ കിട്ടാൻ പാവം മനുഷ്യൻ എത്രത്തോളമാണ് കഷ്ടപ്പെടുന്നത്’ എന്നാണ് റീൽ പങ്കുവച്ച് മീര ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
2023 ഏപ്രില്‍ 21 - നായിരുന്നു ഇവരുടെ വിവാഹം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. പാലക്കാട് സ്വദേശിയായ വിപിന്‍ പുതിയതങ്കം, മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് ഉള്‍പ്പെടെയുള്ള സീരിയലുകളുടെ ഛായാഗ്രാഹകനാണ്. ചില ഡോക്യുമെന്ററികളിലും പ്രവർത്തിച്ചിട്ടുണ്ട്.