ബാലിയിലെ അവധിയാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി ശ്രീവിദ്യ മുല്ലച്ചേരിയും ഭർത്താവും സംവിധായകനുമായ രാഹുൽ രാമചന്ദ്രനും.
‘തിളയ്ക്കുന്ന അഗ്നിപർവ്വതത്തിന്റെ മുന്നിൽ നിന്ന് ദേ ഇങ്ങനെ റൊമാൻസ് ചെയ്യാൻ പറ്റുമോ സക്കീർ ഭായിക്ക് ? ബട്ട് വി കാൻ’ എന്നാണ് ബാലിയിലെ ലെംപുയാങ്ങ് ക്ഷേത്രത്തിൽ നിന്നും ശ്രീവിദ്യയ്ക്കൊപ്പമെടുത്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്‍ത് രാഹുൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
തങ്ങളുടെ രണ്ടാമത്തെ ഹണിമൂൺ എന്നാണ് മുൻപത്തെ വിഡിയോയിൽ രാഹുൽ ബാലി യാത്രയെ വിശേഷിപ്പിച്ചത്. എട്ട് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമാണ് രാഹുലും ശ്രീവിദ്യയും വിവാഹം ചെയ്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു വിവാഹം.