സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതരായ ദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. നർത്തകിയായ സൗഭാഗ്യ നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളാണ്.
നടനും നർത്തകനുമായ അർജുൻ സീരിയൽ രംഗത്തും സജീവമാണ്. അർജുന്റെ ചേട്ടൻ അരുണിന്റെ വിവാഹമാണ് ഇപ്പോൾ കുടുംബത്തിലെ വലിയ സന്തോഷം. വിദ്യയാണ് വധു. കുടുബാംഗങ്ങൾ മാത്രമാണ് വിവാഹചടങ്ങിൽ പങ്കെടുത്തത്.
വിദ്യ നർത്തകിയാണെന്നും താര കല്യാണിന്റെ ശിഷ്യയാണെന്നുമൊക്കെ ചില ഓൺലൈൻ മാധ്യമങ്ങളിൽ വാർത്തകളുണ്ട്. പക്ഷേ, അതൊക്കെ വസ്തുതാവിരുദ്ധമാണെന്ന് അരുണിന്റെ കുടുംബം ‘വനിത ഓൺലൈനോട്’ സ്ഥിരീകരിച്ചു.
അരുണിന്റെ രണ്ടാം വിവാഹമാണ്. കോവിഡ് കാലത്താണ് അരുണിന്റെ ആദ്യഭാര്യ മരണപ്പെട്ടത്. രണ്ട് മക്കളാണ് അരുണിന്. അരുണിന്റെ ഭാര്യയുടെ മരണശേഷം കുട്ടികളുടെ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചത് സൗഭാഗ്യയായിരുന്നു.