മകൾ യാമിക എ.പി. ആദ്യമായി സ്കൂളിലേക്കു പോകുന്നതിന്റെ സന്തോഷം പങ്കുവച്ച് മിനിസ്ക്രീൻ താരം പാർവതി വിജയ്. ‘From holding my hand to stepping into the classroom ... My Yamikutty's first school day ...’ എന്നാണ് മകള്‍ സ്കൂളിലേക്കു പോകാൻ ഒരുങ്ങി നിൽക്കുന്നതിന്റെ ചിത്രത്തിനൊപ്പം പാർവതി സോഷ്യൽ മീഡിയയിൽ കുറിച്ചത്. നിരവധിയാളുകളാണ് പോസ്റ്റിനു താഴെ യാമിക്കുട്ടിക്ക് ആശംസകളുമായി എത്തുന്നത്.
നടി മൃദുല വിജയ്യുടെ സഹോദരിയാണ് പാർവതി. കുടുംബവിളക്ക് സീരിയലിന്റെ ക്യാമറാമാനായിരുന്ന അരുണായിരുന്നു പാർവതിയുടെ ജീവിതപങ്കാളി. ഇരുവരും പിന്നീട് വേർപിരിഞ്ഞു. ഏക മകളാണ് യാമിക.