ADVERTISEMENT

സീരിയൽ രംഗത്തെ തിളങ്ങുന്ന താരമാണ് റെബേക്ക സന്തോഷ്.ടേക്ക് ഓഫ്, മിന്നാമിനുങ്ങ് എന്നിവയുൾപ്പടെ അഞ്ചോളം സിനിമകളിലും റബേക്ക അഭിനയിച്ചിട്ടുണ്ട്. സിനിമാസംവിധായകൻ ശ്രീജിത്ത് വിജയനാണ് റെബേക്കയുട ഭർത്താവ്.

ഇപ്പോഴിതാ, കടുവക്കുഞ്ഞിനൊപ്പമുള്ള തന്റെ രസകരമായ ഒരു വിഡിയോ റെബേക്ക സന്തോഷ് പങ്കുവച്ചതാണ് വൈറൽ. കഴിഞ്ഞ ദിവസം തായ്‌ലൻഡിൽ കടുവയ്ക്കമൊപ്പമുള്ള വിഡിയോ പകർത്തുന്നതിനിടെ ഇന്ത്യയ്ക്കാരനായ യുവാവിനെ കടുവ ആക്രമിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേ വിഡിയോ ആദ്യം പങ്കുവച്ചുകൊണ്ടാണ് റെബേക്ക തന്റെ ‘കടുവ’ വിഡിയോ പങ്കുവച്ചത്. ‘ജീവനോടെ നാട്ടിൽ വന്നത് വീട്ടുകാരുടെ പ്രാർഥനയെന്നു കൂട്ടിയാൽ മതി’ എന്ന കുറിപ്പോടെയാണ് താ‌യ്‌ലൻഡിൽ നിന്നുള്ള ഈ വിഡിയോ താരം പങ്കുവച്ചത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT