ADVERTISEMENT

സുഹൃത്തും സീരിയല്‍ ക്യാമറാമാനുമായ വിഷ്ണു സന്തോഷിനൊപ്പമുള്ള മനോഹരമായൊരു ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച് മിനിസ്ക്രീൻ താരം സ്വാതി നിത്യാനന്ദ്. ഇതേ ചിത്രം വിഷ്ണുവും തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി ആക്കിയിട്ടുണ്ട്. വിഷ്ണു പകർത്തിയ തന്റെ മനോഹരമായ ചിത്രങ്ങൾ സ്വാതി മുൻപും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിയായ സ്വാതി ചെമ്പട്ട് എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. പിന്നീട് മഴവിൽ മനോരയിലെ ഭ്രമണം എന്ന പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. ഇതേ സീരിയലിലെ ക്യാമാറാമാനായിരുന്ന പ്രതീഷ് നെന്മാറയെ ആണ് സ്വാതി വിവാഹം ചെയ്തത്. നടി അനുശ്രീ ആയിരുന്നു വിഷ്ണുവിന്റെ ജീവിതപങ്കാളി. എന്നാൽ ഇവർ വേർപിരിഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT