നടിയും നർത്തകിയുമാണ് ആര്യ പാർവതി. ആര്യയുടെ 24 ആം വയസ്സിലാണ് അനിയത്തി ആദ്യ പാർവതിയുടെ ജനനം. പാലു എന്ന ചെല്ലപ്പേരിലാണ് ആദ്യ പ്രിയപ്പെട്ടവർക്കിടയിൽ അറിയപ്പെടുന്നത്.
ഇപ്പോഴിതാ, ആദ്യയുടെ പിറന്നാൾ അശരണാലയത്തിലെ അന്തേവാസികൾക്കൊപ്പം ആഘോഷിച്ചതിന്റെ ചിത്രങ്ങൾ പങ്കുവച്ച് ആര്യ സോഷ്യൽ മീഡിയയിൽ കുറിച്ചതാണ് ശ്രദ്ധേയമാകുന്നത്. ‘ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളിൽ ഒന്ന്
അസ്ഥി നുറുങ്ങിയ വേദന അമ്മയ്ക്ക് നൽകിയാണ് പിറവി എന്നും
അച്ഛൻറെ ചോര ഊറ്റിയാണ് വളർച്ച എന്നും മനസ്സിലാക്കിയാൽ
അന്ന് തീരും ഈ വൃദ്ധസദനങ്ങളിലെ തിരക്കുകൾ!’ എന്നാണ് ആര്യ കുറിച്ചത്.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ആര്യയുടെ പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.