‘ഇച്ചാപ്പി ദ വേള്‍ഡ്’ലൂടെ സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയായ ശ്രീലക്ഷ്മിയുടെ തകർപ്പൻ മേക്കോവർ ഫോട്ടോഷൂട്ടാണ് ആരാധകർ ആഘോഷമാക്കുന്നത്. വെല്ലുവിളികളെ അതിജീവിച്ച് പൊരുതി മുന്നേറുന്ന ശ്രീലക്ഷ്മി തന്റെ ജീവിത വിശേഷങ്ങളെല്ലാം വ്ളോഗിലൂടെ തന്റെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഇച്ചാപ്പിയുടെ ഫോട്ടോഷൂട്ടും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
എപ്പോഴും ട്രെഡീഷണല്‍ ലുക്കാണ് തിരഞ്ഞെടുക്കാറുള്ളത്. അങ്ങനെയുള്ള കൊളാബും, ഷൂട്ടുമൊക്കെയാണ് വരാറുള്ളത്. കുറേക്കൂടി ബോള്‍ഡായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം മനസിലുണ്ടായിരുന്നു. പുതിയൊരു എന്നെ പുറംലോകത്തെ കാണിക്കാനൊക്കെ ആഗ്രഹിച്ചിരുന്നു. അതെന്തായാലും സാധിച്ചു. വാക്കുകളിലൂടെയായി വിവരിക്കാനാവാത്ത അത്രയും സന്തോഷമാണ്. ഇത് മേക്കപ്പോ, മേക്കോവറോ മാത്രമല്ല. എന്റെ ആത്മവിശ്വാസത്തിന്റെ പ്രതിഫലനം കൂടിയാണ്. എനിക്ക് ഇത് സ്വപ്നം സഫലമായ നിമിഷമാണ്. ഇതുപോലെയൊരു ടീമിനൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷം എന്നും ഇച്ചാപ്പി കുറിച്ചു.