സഹോദരന്റെ മകളുടെ ചോറൂണ് ചടങ്ങിന്റെ സന്തോഷം പങ്കുവച്ച് നടി മായ വിശ്വനാഥ്. ‘ഞാനും ഞങ്ങളുടെ പൊന്നോമന സാൻവി സാഗർ (ജാനകി മോള്) ചോറൂണ് ഗുരുവായൂരിൽ. ഞാൻ ഒരുപാട് സന്തോഷം തോന്നിയ നിമിഷങ്ങൾ’ എന്നാണ് കുഞ്ഞിനൊപ്പമുള്ള മനോഹരചിത്രങ്ങൾ പങ്കുവച്ച് താരം കുറിച്ചത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ കുഞ്ഞിന് സ്നേഹം അറിയിച്ചെത്തുന്നത്.