ADVERTISEMENT

കഴിഞ്ഞ ദിവസമായിരുന്നു നടൻ കൊല്ലം സുധിയുടെ രണ്ടാം ചരമദിനം. പ്രിയതാരത്തിന്റെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും പ്രിയപ്പെട്ടവർക്ക് ഉൾക്കൊള്ളാനായിട്ടില്ല.

സുധിയുടെ ഭാര്യ രേണുവും കുടുംബവും പ്രിയപ്പെട്ടവന്റെ ചരമദിന ചടങ്ങുകള്‍ നടത്തുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ADVERTISEMENT

ഇപ്പോഴിതാ, സുധിയുടെ ഓർമദിനത്തിൽ രേണു മീഡിയയെ വിളിച്ചു കൂട്ടി ആഘോഷിക്കുകയായിരുന്നുവെന്ന വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് താരവും പ്രമുഖ യൂ ട്യൂബറുമായ സായ് കൃഷ്ണ.

ഹാപ്പി ആണ്ട് ഡേ എന്ന് പറഞ്ഞ് രേണു ആഘോഷിച്ചതുപോലെ തോന്നി. കൊല്ലത്ത് സുധിയുടെ വീട്ടിലും ആണ്ടിന് ചടങ്ങുകൾ നടന്നിരുന്നു. സുധിയുടെ മകനും സഹോദരനും മറ്റ് ബന്ധുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. അവിടെ സെലിബ്രിറ്റി ഫെയ്സായ രേണു ഇല്ലാതിരുന്നതുകൊണ്ട് തന്നെ അവിടെ വലിയ കാട്ടിക്കൂട്ടലുകൾ ഉണ്ടായിരുന്നില്ല. സുധിയുടെ മകൻ ക്യാമറയിൽ പെടാതെ പരമാവധി ഒഴിഞ്ഞ് മാറി പോവുകയാണ് ചെയ്തത്. രേണുവിന്റെ വിഡിയോകൾ കണ്ടപ്പോൾ അഭിനയം പോലെയാണ് തോന്നിയത്. ക്യാമറ കാണുമ്പോൾ ദുഖം അഭിനയിക്കുന്നതുപോലെ. ഇതൊക്കെ കാണുമ്പോൾ ആളുകൾ വിമർശിക്കും. രേണുവിന്റെ പ്രവൃത്തികൾ നാടകമായാണ് തോന്നിയതെന്നും സായ് കൃഷ്ണ പറഞ്ഞു.

ADVERTISEMENT

നിരവധി ആളുകൾ സായിയുടെ പോസ്റ്റിനു താഴെ രേണുവിനെ വിമർശിച്ചും അനുകൂലിച്ചും കമന്റിടുന്നുണ്ട്. രേണുവിനെ പിന്തുണയ്ക്കുന്നവർ സായിയെ വിമർശിച്ച് രംഗത്തെത്തുന്നു.

ADVERTISEMENT
ADVERTISEMENT