ADVERTISEMENT

കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിചേർക്കപ്പെട്ട ജീവനക്കാരി ദിയയുടെ ഭർത്താവ് അശ്വിൻ ഗണേഷിനെതിരെ ഉയർത്തിയ ‘പൂവാല’ പരാമർശത്തിനു മറുപടിയുമായി നടിമാർ.

ഇൻസ്റ്റാഗ്രാമിൽ വൈറലായ റീൽ വിഡിയോയിൽ ‘ഇവരുടെ ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണം’ എന്നു സ്വാസിക കമന്റിട്ടപ്പോൾ, ‘പോക്രിത്തരം പറയുന്നോ?’ എന്നാണ് വീണ നായർ കുറിച്ചത്. പൂട്ടണം ഈ മൂന്നെണ്ണത്തിെന എന്നായിരുന്നു സോന നായരുടെ പ്രതികരണം.

ADVERTISEMENT

‘രാത്രി രണ്ട് മണിക്കും മൂന്ന് മണിക്കും വിളിച്ചിട്ടാണ് ദിയയുടെ ഭര്‍ത്താവ്, അത് പാക്ക് ചെയ്തോ, ഇതു പായ്ക്ക് ചെയ്തോ എന്നൊക്കെ നമ്മളോട് ചോദിക്കുന്നത്. രാത്രി ഒരു മണി, രണ്ട് മണിക്കൊക്കെ വിളിച്ചിട്ട് ഹലോ എന്ത് ചെയ്യുന്നു എന്നു ചോദിക്കും...പൂവാലന്‍മാരെ പോലെയാണ് സംസാരിക്കുന്നത്’.– ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരി മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ.

ഈ വിഡിയോ ഇൻസ്റ്റാഗ്രാമിൽ വന്നു ചർച്ചയായതോടെ ‘വീട്ടില്‍ ബിരിയാണി ആണ് മോളേ. മണ്ണു വാരി അവന്‍ തിന്നാറില്ല’ എന്ന മറുപടിയുമായി ദിയ കൃഷ്ണ എത്തി. ‘അവന്‍ ഓടിക്കുന്നത് റോള്‍സ് റോയിസാണ് മോളെ. തള്ളി വണ്ടി നോക്കുവാണേല്‍ അറിയിക്കാമേ’ എന്നും ദിയ കമന്റിട്ടു.

ADVERTISEMENT

നിരവധിയാളുകളാണ് ദിയ കൃഷ്ണയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.

ADVERTISEMENT
ADVERTISEMENT