സോഷ്യൽ മീഡിയയിലൂടെ കടുത്ത പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും വിധേയയാകുന്നയാളാണ് രേണു സുധി. അന്തരിച്ച നടനും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധിയുടെ ഭാര്യയായ രേണു സമീപകാലത്ത് അഭിനയരംഗത്തു സജീവമാണ്. മ്യൂസിക് ആൽബങ്ങളിലും റീൽസ് വിഡിയോസിലും താരം തിളങ്ങാറുണ്ട്.
ഇപ്പോഴിതാ, രേണുവിന്റെ ഒരു വിഡിയോക്കും താൻ അഭിപ്രായം പറയില്ലെന്നു സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മുൻ ബിഗ് ബോസ് താരം ദയ അച്ചു.
‘ഈ കാര്യം ഞാൻ ഇപ്പോഴാണ് ആണ് അറിയുന്നത്
ഈ വീഡിയോയിൽ കൊല്ലം സുധിച്ചേട്ടൻ തന്നെ
രേണുവിനെ പറ്റി പറഞ്ഞ കാര്യം ആണ്
ഒരു മെന്റലി ഡിപ്രഷനിലൂടെ മരുന്ന് കഴിച്ച് പോവുന്ന ഒരാൾ ആണ് രേണു എന്ന് ഞാൻ അറിഞ്ഞില്ല ഇനി ഒരിക്കലും രേണുവിന്റെ ഒരു വിഡിയോക്കും ഞാൻ എന്റെ അഭിപ്രായം പറയില്ല’.– കൊല്ലം സുധി ജീവിച്ചിരുന്ന കാലത്തെ ഒരു യൂ ട്യൂബ് ചാനൽ അഭിമുഖത്തിന്റെ വിഡിയോ പങ്കുവച്ച് ദയ കുറിച്ചതിങ്ങനെ.
രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തോടെയാണ് രേണുവിന് ഡിപ്രഷൻ ആരംഭിക്കുന്നത്. അതെല്ലാം ഞാൻ മാനേജ് ചെയ്ത് മുന്നോട്ട് പോകുന്നു. എന്നെ കുറ്റം പറയരുത്, സപ്പോർട്ട് ചെയ്യണമെന്നാണ് കൊല്ലം സുധി വിഡിയോയിൽ പറഞ്ഞിരിക്കുന്നത്.