സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയയായ വ്ലോഗർ നാഗസൈരന്ധ്രിയെ വീട്ടിലെത്തി സന്ദർശിച്ച് മലയാളത്തിന്റെ പ്രിയനടി അനുശ്രീ. ഇരുവരും ഒന്നിച്ചിരുന്നു സംസാരിക്കുന്നതിന്റെ വിഡിയോ നാഗസൈരന്ധ്രിയുടെ സുഹൃത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ഇതിനോടകം വൈറലാണ്. ‘ഗുരു ദിവ്യ naga sairandhri devi ഒപ്പം അനുശ്രീ(Actress)’ എന്നാണ് വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.
കൊല്ലം ജില്ലയിലെ കുളക്കട സ്വദേശിയാണ് നാഗസൈരന്ധ്രി. സമൂഹമാധ്യമങ്ങളിൽ നാഗയുടെ റിയാക്ഷൻ വിഡിയോസ് വൈറലാണ്. അടുത്തിടെ ‘കൊലമാസ്’ എന്ന സിനിമയിൽ ശബ്ദസാന്നിധ്യമായും നാഗസൈരന്ധ്രി കയ്യടി നേടി.
അനുശ്രീയ്ക്കൊപ്പമുള്ള നാഗസൈരന്ധ്രിയുടെ വിഡിയോയ്ക്കു താഴെ നിരവധിയാളുകളാണ് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്. പോസിറ്റീവ് കമന്റുകളാണ് കൂടുതൽ. ഒരുപാട് സന്തോഷമായി ചേച്ചി, രണ്ടു പേരെയും ഒത്തിരി ഇഷ്ടം. നാഗ ചേച്ചിയെ കാണാൻ തോന്നിയ ആ മനസ്... നാഗച്ചേച്ചിക്കും സന്തോഷവും അഭിമാനവും തോന്നിയ നിമിഷമാരിക്കും ഇത്. അനുശ്രീ love u എന്നിങ്ങനെയാണ് കമന്റുകൾ.