ADVERTISEMENT

നടി രേണു സുധിയുടെ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. രേണു ഒരു വീട്ടിലേക്കെത്തി രണ്ടു പുരുഷൻമാരോട് തന്നെ പരിഹസിച്ചു വിഡിയോ ഇട്ടതിനു പകരമായി പണം ആവശ്യപ്പെടുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.

‘‘ഇതാണോ കോമഡി. കുറേ കാശുണ്ടാക്കിയല്ലോ. പൈസ താ. പൈസ തരാതെ ഞാൻ ഇവിടെ നിന്നു പോകില്ല. എന്നെ വിറ്റ് കുറേ കാശുണ്ടാക്കിയില്ലേ. പൈസ താ. ഷൂട്ട് പോലും നിർത്തിയിട്ട് ഞാൻ വന്നതാ. എനിക്ക് പൈസ വേണം’’ എന്നാണ് രേണു സുധി വിഡിയോയില്‍ പറയുന്നത്. കമന്റുകൾ പരിശോധിക്കുമ്പോൾ ഇതൊരു പ്രാങ്ക് വിഡിയോ ആണെന്നാണ് മനസ്സിലാകുന്നത്. വിഡിയോയിലെ പുരുഷൻമാർ രേണു സുധിക്കൊപ്പം റീൽസ് വിഡിയോയിൽ അഭിനയിച്ചവരാണ്.

ADVERTISEMENT

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയായ രേണു സോഷ്യൽ മീഡിയയിൽ വൈറൽ താരമാണ്. റീൽസ് വിഡിയോയിലും മ്യൂസിക് ആൽബങ്ങളിലും സജീവമാണ് താരം.

ADVERTISEMENT
ADVERTISEMENT