മനോഹരമായ മേക്കോവര്‍ ഫോട്ടോഷൂട്ടുമായി സോഷ്യൽ മീഡിയ താരം രേണു സുധി. അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു.
ചുവപ്പു സാരിയിൽ സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തിൽ രേണു. സാരിക്ക് അനുയോജ്യമായ രീതിയിലാണ് ബ്ലൗസ് സ്റ്റൈൽ ചെയ്തിരിക്കുന്നത്. മിനിമൽ മേക്കപ്പാണ്. ലിപ്സ്റ്റിക്കും മസ്കാരയും അണിഞ്ഞിരിക്കുന്നു. ചുവപ്പു കുപ്പിവളയും സിൽവർ ഹിപ് ചെയ്നും ഹെവി ഹാങ്ങിങ് കമ്മലും വലിയ ചുവപ്പു പൊട്ടും സിന്ദൂരവും അണിഞ്ഞിട്ടുണ്ട്. ഒരു കയ്യിൽ മുല്ലപ്പൂ സ്റ്റൈൽ ചെയ്തിരിക്കുന്നു. വേവി ഹെയർസ്റ്റൈല്‍.
പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപങ്ങൾക്ക് രേണു ഇരയാകാറുണ്ട്. പുതിയ ഫോട്ടോയ്ക്കു താഴെയും പരിഹാസ കമന്റുകളുണ്ട്. രേണുവിന്റെ പിന്തുണച്ചും കമന്റുകൾ കാണാം. ‘പറയുന്നവർ പറയട്ടെ... ചേച്ചി സൂപ്പർ ആയിട്ടുണ്ട് ഈ ലുക്ക്’ എന്നാണ് ഒരാൾ കുറിച്ചത്.