ADVERTISEMENT

പഠനത്തില്‍ താന്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാറില്ലെന്നും തനിക്കൊരിക്കലും സപ്ലി കിട്ടില്ലെന്നും പരീക്ഷയെ തമാശയായി എടുക്കാറില്ലെന്നും നടന്‍ കൃഷ്ണ കുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഹന്‍സിക.

‘എക്സാം കഴിഞ്ഞിട്ട് കുറച്ചധികം ദിവസങ്ങളായി. പക്ഷേ, കൃത്യമായി വിഡിയോ ഷെയർ ചെയ്യാൻ കഴിഞ്ഞില്ല. ക്ലാസും മറ്റു കാര്യങ്ങളുമൊക്കെയായി ബിസിയും ക്ഷീണിതയുമായിരുന്നു. സെക്കന്‍റ് ഇയറിനെ കുറിച്ചും എക്സാം ഡെയ്സിനെക്കുറിച്ചും നിങ്ങളോട് കുറച്ചു സംസാരിക്കാമെന്നു കരുതി. എക്സാം സമയത്ത് ഞാൻ ഭയങ്കരമായി സ്ട്രസ്ഡാകും. ആദ്യത്തെ മൂന്ന് പരീക്ഷകൾക്കാണ് ഏറ്റവും കൂടുതൽ പഠിക്കാനുള്ളത്. ആറ് പേപ്പറുകളാണ് ഈ സെമസ്റ്ററിൽ ഉണ്ടായിരുന്നത്. അതിൽ രണ്ടെണ്ണം വളരെ ചലഞ്ചിങ്ങായിരുന്നു. ബാക്കിയുള്ളതൊന്നും അത്ര ബുദ്ധിമുട്ടുള്ളതായി തോന്നിയില്ല. ക്രിയേറ്റിവിറ്റി വച്ചൊക്കെ എഴുതാം. ട്വന്റിയത്ത് സെഞ്ച്വറി മലയാളം ലിറ്ററേച്ചർ പഠിക്കാനുണ്ട്. വളരെ ഇന്ററസ്റ്റിങ്ങാണത്.

ADVERTISEMENT

പക്ഷെ, അത് എങ്ങനെ എഴുതുന്നുവെന്നതിനെ അപേക്ഷിച്ചാണ് മാർക്ക്. ചുമ്മാ എഴുതിയാൽ കോപ്പി ചെയ്യുന്നത് പോലെയാകും. അതിൽ കാര്യമില്ല. ടെക്നിക്കൽ പേപ്പറുകളാണ് പഠിക്കുന്നതെങ്കിൽ ഉത്തരം ശരിയാണെങ്കിൽ മാർക്ക് കിട്ടും. പക്ഷേ, ഇംഗ്ലീഷ് ലിറ്ററേച്ചറാകുമ്പോൾ എത്ര നന്നായി എഴുതിയാലും മുഴുവൻ മാർക്ക് ലഭിക്കില്ല. ഇംഗ്ലീഷ് ഇന്ററസ്റ്റിങാണ്. പക്ഷെ മാർക്ക് സ്കോർ ചെയ്യുക ബുദ്ധിമുട്ടേറിയ ജോലിയാണ്. ഞാൻ സെക്കന്‍റ് ഇയർ കഴിഞ്ഞു. സപ്ലി ഇല്ല. ഫസ്റ്റ് സെമസ്റ്ററിലും സെക്കന്‍റ് സെമസ്റ്ററിലും തേർ‍ഡ് സെമസ്റ്ററിലും സപ്ലി കിട്ടിയിട്ടില്ല. ഫോർത്ത് സെമസ്റ്ററിന്റെ റിസൽട്ട് വരുന്നതേയുള്ളു. പക്ഷെ സപ്ലി കിട്ടില്ലെന്ന് എനിക്കറിയാം. ആവശ്യത്തിന് പഠിക്കുന്നയാളാണ് ഞാൻ.

ലൈഫിൽ അത്ര അൺ സീരിയസല്ല. ഇത്തരം കാര്യങ്ങൾ ജീവിതത്തിൽ വരുമ്പോൾ ഞാൻ സീരിയസാണ്. എക്സാമിനെ ഒരു തമാശയായി എനിക്ക് എടുക്കാൻ പറ്റില്ല. ചെറിയൊരു ടെസ്റ്റാണെങ്കിൽ പോലും ഞാൻ പഠിക്കും’.– ഹൻസിക പറയുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT