Friday 24 February 2023 04:41 PM IST : By സ്വന്തം ലേഖകൻ

ബഷീർ ബഷിയുടെ രാജകുമാരൻ ഇങ്ങെത്തി, ആൺകുഞ്ഞിന് ജന്മം നൽകി മഷൂറ: വിഡിയോ

basheer-bashi

കാത്തിരിപ്പുകൾക്കും പ്രാർഥനകൾക്കുമൊടുവിൽ ബഷീർ ബഷിയുടെ കുഞ്ഞു രാജകുമാരനെത്തി. ബഷീർ ബഷിയുടെ ഭാര്യ മഷൂറ ആൺകുഞ്ഞിന് ജന്മം നൽകി. സന്തോഷവാർത്ത ബഷീർ ബഷിയുടെ ആദ്യ ഭാര്യ സുഹാനയാണ് സോഷ്യൽ മീഡിയയില്‍ പങ്കുവച്ചത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സുഹാന പ്രിയപ്പെട്ടവരെ സന്തോഷവാർത്ത അറിയിച്ചത് പങ്കുവെച്ചത്.

‘അല്ലാഹു ഒരു ആൺകുഞ്ഞിനെ ഞങ്ങൾക്ക് നൽകി അനുഗ്രഹിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. നിങ്ങളുടെ പ്രാർഥനകളിൽ ഞങ്ങളേയും ഓർക്കുക’– സുഹാന ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. സിസേറിയനിലൂടെയാണ് മഷൂറ കുഞ്ഞിന് ജന്മം നൽകിയത്.

കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ ഇവർ ഹോസ്പിറ്റലിലെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു.അതെല്ലാം തന്നെ ട്രെൻഡിങ്ങിൽ ഇടംപിടിച്ചിരുന്നു. ആശുപത്രിയിലെത്തിയ ബഷീര്‍ ബഷിയേയും സുഹാനയേയും കണ്ട് മഷൂറ വികാരാധീനയാകുന്ന രംഗങ്ങളും വിഡിയോയിലൂടെ പുറത്തുവന്നു,

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും യൂട്യൂബ് വിഡിയോകളിലൂടെയും പ്രേക്ഷക മനസുകളിൽ ഇടംനേടിയ താരമാണ് ബഷീർ ബഷി. തന്റെ കുടുംബത്തിന്റെ വിശേഷങ്ങള്‍ സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവരുമായി താരം പങ്കുവയ്ക്കാറുമുണ്ട്. തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അടുത്തിടെയാണ് ബഷീർ പങ്കുവച്ചത്. വീണ്ടും അച്ഛനാകുന്നു എന്ന വലിയ സർപ്രൈസാണ് അന്നു ബഷീർ ബഷി പങ്കിട്ടത്.

മഷൂറയുടെ വളക്കാപ്പ് ചടങ്ങിന്റെ വിശേഷങ്ങളും സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവരുമായി പങ്കുവച്ചിരുന്നു. ബഷീര്‍ ബഷിയും കുടുംബവും. മഷൂറയുടെ യൂട്യൂബ് ചാനലിലൂടെയാണ് വിശേഷങ്ങൾ പങ്കുവച്ചത്.