Tuesday 07 February 2023 10:24 AM IST : By സ്വന്തം ലേഖകൻ

‘ഇത് എന്തോ വലിയ ചതി ആണ്, വഞ്ചിക്കപ്പെടരുത്...’: തങ്ങളുടെ പേരിൽ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് വിശദീകരിച്ച് അപ്‌സരയും ആൽബിയും

apsara

തങ്ങളുടെ പേരിൽ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് വിശദീകരിച്ച്, തങ്ങളെ സ്‌നേഹിക്കുന്നവർ വഞ്ചിക്കപ്പെടരുതെന്ന മുന്നറിയിപ്പുമായി താരദമ്പതികളായ അപ്‌സരയും ആൽബിയും.

കഴിഞ്ഞ കുറച്ച് നാളുകളായി, യൂ ട്യൂബ് ചാനലിൽ ഞങ്ങൾ പങ്കുവയ്ക്കുന്ന വിഡിയോകൾക്കു താഴെ ഒരു ടെലഗ്രാം മെസേജ് വരുന്നുണ്ട്. അപ്‌സര ആൽബി എന്ന് പേരും ഫോട്ടോയും ഉപയോഗിച്ചുള്ള അക്കൗണ്ടിൽ നിന്നുമാണിത് വരുന്നത്. ഞങ്ങൾ റിപ്ലേ ചെയ്തിട്ട് എന്താ നിങ്ങൾ സമ്മാനം തരാത്തത് എന്ന് ചോദിച്ച് ചിലർ പേഴ്‌സണലി മെസേജുകൾ അയക്കാൻ തുടങ്ങിയപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായതെന്നും ഇരുവരും പറയുന്നു.

പണം തട്ടുക എന്നത് തന്നെയാണ് ഇതിന് പിന്നിലുള്ളവരുടെ ഉദ്ദേശം. അതുകൊണ്ട് ആരും ചതിക്കപ്പെടരുത്. ലിങ്കിൽ ക്ലിക്ക് ചെയ്യാനോ ഒ ടി പി വിവരങ്ങൾ കൈമാറാനോ മുതിരരുതെന്നും തങ്ങൾ ഇതിനെ നിയപരമായി നേരിടാനൊരുങ്ങുകയാണെന്നും അപ്‌സരയും ആൽബിയും പറയുന്നു.