സ്റ്റൈലിഷ് ലുക്കിലുള്ള തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് നടി അശ്വതി ശ്രീകാന്ത്. ജീൻസ് ഷോർട്സും, സ്ലീവ്‌ലെസ് ടോപ്പും, കൂളിങ് ഗ്ലാസും ധരിച്ച്, ഒരു ബൈക്കിന്റെ ചാരി നിൽക്കുന്ന അശ്വതിയാണ് ചിത്രത്തിൽ.
അവതാരകയായി തിളങ്ങി, അഭിനയത്തിലേക്കെത്തിയ അശ്വതി, ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരിയായത്. അടുത്തിടെ റിലീസ് ചെയ്ത ‘തീപ്പൊരി ബെന്നി’ എന്ന ചിത്രത്തിലും അശ്വതി ശ്രീകാന്ത് വേഷമിട്ടു.