നടൻ ദീപക് പറമ്പോലിന്റെ പിറന്നാൾ ആഘോഷമാക്കി ഭാര്യയും നടിയുമായ അപർണ ദാസ്. ദീപക്കിനായി അപർണ ഒരു സർപ്രൈസ് പാർട്ടിയാണ് ഒരുക്കിയത്.
പാർട്ടിയിലേക്ക് ദീപക്കിനെ കണ്ണുകെട്ടി കൊണ്ടുപോകുന്ന അപർണയുടെ വിഡിയോ ഇതിനോടകം വൈറലാണ്. ദീപക്കിന്റെയും അപർണയുടെയും ഏറ്റവും അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ആഘോഷത്തിൽ പങ്കെടുത്തത്.
ഈ വർഷം ഏപ്രിൽ മാസമായിരുന്നു അപർണയുടെയും ദീപക്കിന്റെയും വിവാഹം. ആനന്ദ് ശ്രീബാലയാണ് അപർണയുടെ പുതിയ പ്രോജക്ട്.