നടൻ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ ‘കാവാല’ ഡാൻസ് വിഡിയോ തരംഗമാകുന്നു. മിനി സ്കർട്ടും ഡീപ് വി നെക് ക്രോപ് ടോപ്പുമണിഞ്ഞാണ് ദിയ നൃത്തം ചെയ്യുന്നത്. ദിയയ്ക്കൊപ്പം യുവനർത്തകരുമുണ്ട്. വിഡിയോ പെട്ടെന്നുതന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ‘ഇതാര് തമന്നയോ?’ എന്നാണ് ദിയയുടെ നൃത്തച്ചുവടുകൾ കണ്ട് ആരാധകർ ചോദിക്കുന്നത്. മുൻപ് ദിയയുടെ സഹോദരി നടി അഹാന കൃഷ്ണയും ‘കാവാല’ പാട്ടിനൊപ്പം ചുവടുവച്ച് രംഗത്തെത്തിയിരുന്നു. വിഡിയോ കാണാം..