നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യവുമാണ് ദിയ കൃഷ്ണ. ഇൻസ്റ്റഗ്രാമിലൂടെയും മറ്റും ജീവിതത്തിലെ പുതിയ വിശേഷങ്ങളും വിഡിയോകളുമൊക്കെ ദിയ പങ്കുവയ്ക്കുന്നത് ഏറെ സ്നേഹത്തോടെയാണ് സോഷ്യൽ മീഡിയ സ്വീകരിക്കുന്നത്.
ദിയ യുടെ പ്രണയവും ബ്രേക്കപ്പുമെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. പ്രണയബന്ധം തകർന്നത് ദിയ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ആരാധകരുടെ ചോദ്യങ്ങൾക്ക് ദിയ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ഇപ്പോഴിതാ ബ്രേക്കപ്പാണ് ഇക്കഴിഞ്ഞ വർഷം തന്റെ ജീവിതത്തിൽ നടന്ന ഏറ്റവും മികച്ച കാര്യമെന്ന് പറഞ്ഞിരിക്കുകയാണ് ദിയ കൃഷ്ണ. യൂട്യൂബ് ചാനലിലൂടെയാണ് ദിയ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.
2023 ല്‍ ചെയ്ത ഏറ്റവും മികച്ച കാര്യം എന്താണ് എന്ന ചോദ്യത്തിനാണ് മുന്‍ കാമുകനുമായി പിരിഞ്ഞതാണ് ഈ വര്‍ഷം എടുത്ത ഏറ്റവും നല്ല തീരുമാനമെന്ന് ദിയ മറുപടി നല്‍കിയത് .
‘എന്നെ പരിചയമുള്ളവർ എല്ലാം ഇപ്പോള്‍ എന്റെ മുഖത്ത് നോക്കി പറയുന്നത് നീ ഇപ്പോള്‍ നല്ല സന്തോഷവതിയാണല്ലോ എന്നാണ്. വേർപിരിയലിന്റെ പേരിൽ ഞാൻ പുള്ളിക്കാരനെ മാത്രം കുറ്റംപറയില്ല. എന്റെ ഭാഗത്തും തെറ്റുകളുണ്ടായിരുന്നു. ചില കാര്യങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ വീണ്ടും പുള്ളിക്കാരനെ പിടിച്ചു നിര്‍ത്താന്‍ പാടില്ലായിരുന്നു. പൊക്കോ പൊക്കോ എന്ന് പറയണമായിരുന്നു. പക്ഷെ ഞാന്‍ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചു. ശരിയാക്കാം എന്ന് പറഞ്ഞു കൊണ്ടിരുന്നു. പണ്ടേ പൊക്കോ... പറ്റുന്നില്ലല്ലോ എന്ന് പറഞ്ഞ് വിടേണ്ടതായിരുന്നു. ഞാനത് ചെയ്തില്ല. അതാണ് എന്റെ ഭാഗത്തു നിന്നും വന്ന തെറ്റ്.

അതാണ് ഞാന്‍ 2023 ല്‍ ചെയ്ത ഏറ്റവും നല്ല കാര്യം. സിംഗിള്‍ ആയിരിക്കുന്നതില്‍ ഞാന്‍ ഒരുപാട് സന്തുഷ്ടയാണ്. ഇപ്പോൾ എനിക്ക് കൃത്യമായി അറിയാം എങ്ങനെയുള്ളവര്‍ വരുമ്പോള്‍ കട്ട് ചെയ്തു കളയണം എന്ന്. അത്തരത്തിലുള്ള പയ്യന്മാരെ ഞാന്‍ കണ്ടു കഴിഞ്ഞു. ഏതൊക്കെ പയ്യന്മാരാണ് സുഹൃത്തായി കൂടെ നിന്നിട്ട് ഓന്തിന്റെ സ്വഭാവം കാണിച്ചതെന്ന് അറിയാം. അവരില്‍ ചിലരൊക്കെ ഇപ്പോഴും പരിചയത്തിലുണ്ട്. ഞാനവരോട് സംസാരിക്കുകയും ചെയ്യാറുണ്ട്. ഹായ് ... ബൈ പറയാറുണ്ട്’. ദിയ പറഞ്ഞു.

നല്ലൊരു സംവിധായകനോ കഥയോ ഇതുവരെ അപ്പ്രോച്ച് ചെയ്യാത്തതു കൊണ്ടാണ് സിനിമയിൽ അഭിനയിക്കാത്തതെന്നും ആദ്യ സിനിമയെ പറ്റി എല്ലാവരും സംസാരിക്കണം, അത് നല്ലതാകണമെന്നാണ് ആഗ്രഹമെന്നും ദിയ പറഞ്ഞു.