Thursday 24 October 2024 12:18 PM IST : By സ്വന്തം ലേഖകൻ

‘സ്തുതി’പ്പാട്ടിനു ചുവടുവച്ച് ഹൻസിക കൃഷ്ണ, വിഡിയോ ഏറ്റെടുത്ത് ആരാധകർ

hansika

നടൻ കൃഷ്ണ കുമാറിന്റെ നാല് പെൺമക്കളിൽ ഏറ്റവും ഇളയ ആളാണ് ഹൻസിക കൃഷ്ണ. ഇതിനോടകം തന്റെതായ നിലയിൽ സോഷ്യൽ മീഡിയയിലൂടെ വലിയ ആരാധകസംഘത്തെ സൃഷ്ടിക്കാൻ ഈ താരപുത്രിക്കായി. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ എന്ന നിലയിൽ ഏറെ ശ്രദ്ധേയയായ ഹൻസികയുടെ പുതിയ ചിത്രങ്ങളും വിഡിയോസും വിശേഷങ്ങളുമൊക്കെ അതിവേഗം വൈറലാകാറുണ്ട്.
ഇപ്പോഴിതാ, ഹൻസിക പങ്കുവച്ച ഏറ്റവും പുതിയ വിഡിയോയാണ് വൈറൽ.

അമൽ നീരദ് ചിത്രം ‘ബോഗയ്‌ന്‍വില്ല’യിലെ ഹിറ്റ് ഗാനം ‘സ്തുതി’ക്കു ചുവടുവയ്ക്കുകയാണ് ഹൻസിക. ഹൻസിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ‘സ്തുതി’ റീൽ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായിക്കഴിഞ്ഞു.