Thursday 16 February 2023 09:19 AM IST : By സ്വന്തം ലേഖകൻ

വിട പറഞ്ഞത് അഭിനയരംഗത്തെ വേറിട്ട സാന്നിധ്യം: നടൻ കാലടി ജയൻ അന്തരിച്ചു

kaladi-jayan

നടൻ കാലടി ജയൻ അന്തരിച്ചു. 72 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സിനിമ–സീരിയൽ രംഗങ്ങളിൽ സജീവസാന്നിധ്യമായിരുന്ന അദ്ദേഹം അർത്ഥം, മഴവിൽക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, ജാഗ്രത, കളിക്കളം, ചെറിയ ലോകവും വലിയ മനുഷ്യരും, വ്യൂഹം, ഏകലവ്യൻ, ജനം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സീരിയൽ നിർമാതാവായും പ്രവർത്തിച്ചു.