Wednesday 15 November 2023 03:47 PM IST : By സ്വന്തം ലേഖകൻ

വീണ്ടും അമ്മയാകാനൊരുങ്ങുന്നു, ഞങ്ങളുടെ ലിറ്റില്‍ മിറക്കിള്‍ വരുന്നു: അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് ലക്ഷ്മി പ്രമോദ്

lakshmi-pramod

വീണ്ടും അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് സീരിയൽ താരം ലക്ഷ്മി പ്രമോദ്. താന്‍ ഗര്‍ഭിണിയാണെന്ന്, ഗർഭകാല ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഞങ്ങളുടെ ലിറ്റില്‍ മിറക്കിള്‍ വരാന്‍ പോവുകയാണെന്നും ഞങ്ങളുടെ ദുഅമ്മി (മകള്‍) വളരെ എക്‌സൈഡാണെന്നും ഒരു വിഡിയോ പങ്കുവച്ചും ലക്ഷ്മി കുറിച്ചു.

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് താരത്തിന് ആശംസകളുമായി എത്തുന്നത്.