ADVERTISEMENT

സംവിധായകൻ ആദിത്യന്റെ വിയോഗത്തിൽ വേദന പങ്കുവച്ച്, ഹൃദയ സ്പർശിയായ കുറിപ്പുമായി നടൻ മനോജ് കുമാർ. മനോജിന്റെ പ്രിയസുഹ‍ൃത്തായിരുന്നു ആദിത്യൻ.

‘എന്റെ ആത്മമിത്രവും ഏഷ്യനെറ്റ് സാന്ത്വനം സീരിയലിന്റെ സംവിധായകനുമായ ആദിത്യൻ ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം ഈ ലോകത്തോട് വിടവാങ്ങി. എന്ത് കാര്യവും എന്നോട് പറയാറുള്ള പ്രിയ ആദിത്യാ... ഒരു യാത്രാമൊഴി പോലും തരാതെ ഞങ്ങളെ വിട്ടുപോയല്ലോ. എന്റെ വിഷമങ്ങൾ ഞാനിനി ആരോട് പറയും പ്രിയ മിത്രമേ... അതുകൊണ്ട് തന്നെ പ്രണാമവും ആദരാഞ്ജലിയും ഞാൻ മനപ്പൂർവ്വം അർപ്പിക്കുന്നില്ല. കാരണം നിങ്ങളിപ്പോഴും എന്റെ ഉള്ളിൽ ജീവനോടെ ചൈതന്യത്തോടെ തന്നെ ഉണ്ടെന്ന് ഞാൻ വെറുതെയെങ്കിലും വിശ്വസിച്ചോട്ടേ... എന്തൊരു ലോകം ദൈവമേ ഇത്...’. – മനോജ് കുമാർ കുറിച്ചതിങ്ങനെ.

ADVERTISEMENT

ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തു വച്ചായിരുന്നു ആദിത്യന്റെ അന്ത്യം.

ADVERTISEMENT
ADVERTISEMENT