ADVERTISEMENT

‘കറുത്ത മുത്ത്’ എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ പ്രേമി വിശ്വനാഥ് ഇപ്പോൾ തെലുങ്കിലെ തിരക്കേറിയ താരമാണ്. ‘കാർത്തിക ദീപം’ എന്ന സീരിയലിലെ ദീപയായി ആറ് വർഷത്തോളം ആരാധകരുടെ പ്രിയങ്കരിയായിരുന്നു പ്രേമി.

ഇപ്പോഴിതാ, സീരിയല്‍ അവസാനിച്ച് ദീപയുടെ വേഷം പ്രേമി അഴിച്ചുവയ്ക്കുന്നു. അവസാനത്തെ എപ്പിസോഡും ചിത്രീകരിച്ച് കഴിഞ്ഞതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ താരം ഒരു വിഡിയോ പങ്കുവച്ചു. ദീപയായി അഭിനയിക്കുമ്പോഴുള്ള തന്റെ ഗെറ്റപ്പ് അഴിച്ചുവയ്ക്കുന്ന പ്രേമിയാണ് വിഡിയോയിൽ.

ADVERTISEMENT

നിരവധി ആരാധകരാണ് പ്രേമിയുടെ വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.

ADVERTISEMENT
ADVERTISEMENT