ADVERTISEMENT

ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷം തനിക്കെതിരെ രണ്ട് കേസുകൾ വന്നെന്നും അതിലൊന്നിൽ കോടതി തന്നെ കുറ്റക്കാരനാക്കി ശിക്ഷ വിധിച്ചെന്നും തുറന്നു പറഞ്ഞ് ഡോ.രജിത് കുമാര്‍. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായി ഇപ്പോൾ അഭിനയ രംഗത്ത് സജീവമാകുകയാണ് രജിത് കുമാർ.

ബിഗ് ബോസിനുശേഷം എയർപോർട്ടിൽ വന്നിറങ്ങിയ രജിത്തിനെ സ്വീകരിക്കാൻ ആരാധകർ തടിച്ചു കൂടിയിരുന്നു. ആ സംഭവവുമായി ബന്ധപ്പെട്ട്, കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആളുകളെ വിളിച്ചുകൂട്ടി എന്നതാണ് ആദ്യത്തെ കേസ്. ആളുകൾ തന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചപ്പോള്‍ മനസ്സിനു നന്മ ഉണ്ടെങ്കില്‍ കൊറോണ വരില്ലെന്ന രജിത്തിന്റെ പരാമർശമാണ് രണ്ടാമത്തെ കേസ് ആയത്.

ADVERTISEMENT

ആദ്യത്തെ കേസ് തള്ളിക്കളയാൻ ഹൈക്കോടതിയില്‍ 25000 രൂപ കൊടുത്ത് കേസ് ഫയല്‍ ചെയ്‍തു. രണ്ടാമത്തെ കേസും തള്ളിക്കളയാൻ വീണ്ടും ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്‍തു. എയര്‍പോര്‍ട്ടില്‍ ആളുകള്‍ കൂടിയതിന് ഹൈക്കോടതി ശിക്ഷ വിധിച്ചു. ഒന്നുങ്കില്‍ ഒരു ദിവസം ജയിലില്‍ തടവ് കിടക്കണം ഇല്ലെങ്കില്‍ 200 രൂപ ഫൈൻ അടയ്ക്കണം. അങ്കമാലി കോടതിയില്‍ 200 രൂപ ഫൈൻ അടച്ചു. അതോടെ നെടുമ്പാശ്ശേരി പൊലീസ് എഴുതിയ വകുപ്പുകള്‍ എല്ലാം തള്ളിക്കളഞ്ഞു. അന്തിമ ഘട്ടത്തിലാണ് അടുത്ത കേസ്.

സുൽത്താൻ വേവ് എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഗ് ബോസിനു ശേഷം മോഹൻലാലിന്റെ രണ്ട് സിനിമയില്‍ അഭിനയിക്കാൻ അവസരം പറഞ്ഞിരുന്നു. വീട്ടില്‍ പതിനഞ്ചോളം സിനിമാക്കാര്‍ വന്ന് ഓഫറുകൾ നൽകിയതാണ്. കൊറോണ വന്നതിനാല്‍ അതെല്ലാം പോയെന്നും ജോലി രാജിവച്ചെന്നും രജിത് കുമാര്‍ പറയുന്നു.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT