ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ സന്തോഷം പങ്കുവച്ച്, ചിത്രവുമായി നടി രശ്മി സോമൻ. ‘2024ലെ ആദ്യ പോസ്റ്റ്, എനിക്കത് ഇവിടെ നിന്നു വേണം എന്നായിരുന്നു...’ ഗുരുവായൂർ അമ്പലനടയിൽ നിന്നുള്ള ചിത്രം പങ്കുവച്ച് രശ്മി കുറിച്ചു.
ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും തന്റെ താരപദവി സ്വന്തമാക്കിയ രശ്മി സോമൻ വിവാഹശേഷം കുറച്ചു കാലം അഭിനയരംഗം വിട്ടെങ്കിലും സമീപകാലത്ത് മടങ്ങിയെത്തി. ഇപ്പോൾ ടെലിവിഷൻ സീരിയലുകളിൽ വളരെ സജീവമാണ്. ‘മായാമയൂരം’ എന്ന പരമ്പരയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്.