ADVERTISEMENT

ബിഗ് ബോസ് താരം ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെയും പ്രണയിനി ആരതി പൊടിയുടെയും വിവാഹനിശ്ചയം ഇന്ന്. മോഡലും നടിയുമാണ് ആരതി.

വിവാഹ നിശ്ചയത്തിന്റ സന്തോഷം ഇരുവരും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.

ADVERTISEMENT

‘ഇന്ന് ഞാൻ വളരെ സന്തുഷ്ടയാണ്, കാരണം എന്റെ അഭിലാഷങ്ങളുടെ പകുതിയും ഞാൻ നേടിയിട്ടുണ്ട്: ഒരു സംരംഭക, ഡിസൈനർ, നടി എന്നീ നിലകളിൽ. ഇപ്പോൾ ഞാൻ എന്റെ കുടുംബ ജീവിതത്തിലേക്ക് ചുവടു വയ്ക്കുന്നു. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണം. നാളെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമാണ്’.– ആരതി കുറിച്ചു.

‘ബിഗ് ബോസ് കാരണമാണ് ആരതി പൊടിയെ എനിക്ക് കാണാന്‍ സാധിച്ചതും അവർ എന്റെ ജീവിതത്തിന്റെ ഒരു വലിയ ഭാഗം ആകുന്നതും. എന്നെ സ്‌നേഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. എല്ലാവരുടേയും സ്‌നേഹവും പ്രാര്‍ത്ഥനയും ഞങ്ങളുടെ കൂടെ ഉണ്ടാകണം എന്നാഗ്രഹിക്കുന്നു. എല്ലാവര്‍ക്കും ഒരുപാട് നന്ദി. നിങ്ങള്‍ എല്ലാവരും ആണ് എന്റെ ജീവിതം മാറ്റി മറിച്ചത്. ആ സ്‌നേഹവും കടപ്പാടും എപ്പോഴും ഉണ്ടായിരിക്കും’.– റോബിന്‍ കുറിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT