ADVERTISEMENT

ജിം ട്രെയിനറായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇന്നലെ ചെന്നൈയിൽ വിമാനമിറങ്ങിയ ഷിയാസിനെ കസ്റ്റംസ് തടഞ്ഞു വയ്ക്കുകയായിരുന്നു. പിന്നാലെ ചന്തേര പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് സംഘം എത്തി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ താൻ നിരപരാധിയാണെന്ന് പറയാതെ പറയുന്ന വിഡിയോകളുമായി എത്തുകയാണ് ഷിയാസ് കരീം. തന്റെ ഭാഗത്ത് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള വിഡിയോകളാണ് റീലുകളായി പങ്കുവച്ചത്.

ADVERTISEMENT

രണ്ടു റീൽ വിഡിയോകളാണ് ഷിയാസ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ആദ്യത്തേത് സ്ത്രീകൾക്ക് ലഭിക്കുന്ന പ്രിവിലേജിനെ ചൂണ്ടിക്കാട്ടിയുള്ള വിഡിയോയാണ്. നടി സാധിക ഒരഭിമുഖത്തിൽ പങ്കുവച്ച വാക്കുകളാണ് ഷിയാസ് പങ്കുവച്ചത്.

‘ആണിനോട് ദേഷ്യം തോന്നിയാൽ അവരെ ടാർഗെറ്റ് ചെയ്യുന്ന അവസ്ഥയുണ്ട്. സ്ത്രീകൾക്ക് പ്രിവിലേജ് ഉണ്ട്. സ്ത്രീ കേസ് കൊടുത്താൽ അപ്പോൾ തന്നെ ആണിനെ അറസ്റ്റ് ചെയ്യുന്ന പ്രിവിലേജുണ്ട്. എന്നാൽ പുരുഷൻമാർക്ക് അതിനുള്ള പ്രിവിലേജില്ല. ആ നിയമം യൂസ് ചെയ്യുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട്. കാശ് തട്ടാനായെല്ലാം പലരും നിയമത്തെ ദുരുപയോഗം ചെയ്യുന്നുണ്ട്. എന്തിനാണ് അങ്ങനെ നിയമം. സ്ത്രീക്കും പുരുഷനും തുല്യ നിയമമാണ് വേണ്ടത്’. എന്ന് സാധിക പറയുന്ന വിഡിയോയാണ് ഷിയാസ് ആദ്യം പങ്കുവച്ചത്. ‘ഇത് ശരിയാണ്’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്.

ADVERTISEMENT

ജയിലർ ഓഡിയോ ലോഞ്ചിൽ രജനികാന്ത് പങ്കുവച്ച വിഡിയോയാണ് പിന്നാലെ പങ്കുവച്ചത് ‘കുരയ്ക്കാത്ത നായയും ഇല്ല, കുറവു പറയാത്ത വായയും ഇല്ല. ഇവ രണ്ടുമില്ലാത്ത നാടും ഇല്ല. നമ്മൾ നമ്മുടെ ലക്ഷ്യവുമായി മുന്നോട്ട് പോവുക’.

വിഡിയോയ്ക്ക് കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. ഷിയാസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ എത്തുന്നുണ്ട്.

ADVERTISEMENT
ADVERTISEMENT