Friday 17 February 2023 11:50 AM IST : By സ്വന്തം ലേഖകൻ

തമാശയല്ല...അച്ഛൻ വീട്ടിൽ കേറ്റൂല്ല...സർപ്രൈസ് കൊടുക്കാൻ ടാറ്റു സ്റ്റുഡിയോയിൽ പോയതാ... പിന്നീട് സംഭവിച്ചത്

sreevidhya

വിവാഹനിശ്ചയം കഴിഞ്ഞുള്ള ആദ്യ വലന്റൈന്‍ ഡേ ആഘോഷമാക്കി നടി ശ്രീവിദ്യ മുല്ലച്ചേരിയും ഭാവി വരൻ രാഹുലും. രാഹുലിന് സർപ്രൈസ് കൊടുക്കണമെന്ന ലക്ഷ്യത്തോടെ ടാറ്റു സ്റ്റുഡിയോയിൽ ചെന്ന ശ്രീവിദ്യയ്ക്ക് അതിലും വലിയൊരു സർപ്രൈസ് തിരിച്ചു കിട്ടിയതിന്റെ വിശേഷങ്ങളാണ് യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്.

രാഹുലിനെയും കൊണ്ട് ശ്രീവിദ്യ ടാറ്റു സ്റ്റുഡിയോയിൽ എത്തുന്നു. രാഹുലിന് ടാറ്റു ചെയ്ത് തുടങ്ങുന്നു. ഇതിനിടെ ശ്രീവിദ്യ പുറത്തേക്കു പോയ തക്കത്തിനു രാഹുൽ മറ്റൊരു സർപ്രൈസ് പ്ലാൻ ചെയ്തു. ശ്രീവിദ്യയുടെ കയ്യിൽ ടാറ്റു ചെയ്യുക. ശ്രീവിദ്യ തിരിച്ച് വന്നപ്പോൾ രാഹുല്‍ ഈ സർപ്രൈസിനെക്കുറിച്ച് പറഞ്ഞെങ്കിലും തനിക്കു പേടിയാണെന്നും ടാറ്റു ചെയ്താൽ അച്ഛന്‍ വീട്ടില്‍ കയറ്റില്ലെന്നുമൊക്കെയാണ് ശ്രീവിദ്യയുടെ പ്രതികരണം. അവസാനം രാഹുലിന്റെ നിർബന്ധത്തിൽ ശ്രീവിദ്യ സമ്മതിക്കുന്നു. ഇതാണ് വിഡിയോയിൽ.

സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനാണ് രാഹുൽ. 2019ൽ പുറത്തിറങ്ങിയ ജീം ബൂം ബാ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. രാഹുലിന്റെ അടുത്ത സിനിമയിൽ സുരേഷ് ഗോപിയാണ് നായകൻ.