ADVERTISEMENT

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനിൽ മിനിസ്ക്രീൻ താരം സുചിത്ര നായരും. സുചിത്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മലൈക്കോട്ടൈ വാലിബനിൽ നടി അഭിനയിക്കുന്നുവെന്ന തരത്തില്‍ നേരത്തേ വാർത്തകൾ വന്നിരുന്നു.

പൂര്‍ണമായും രാജസ്ഥാനില്‍ ആണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് മലൈക്കോട്ടെ വാലിബൻ നിർമിക്കുന്നത്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT