സംഗീതസംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. അഭിനേതാക്കളായ ഫഹദ് ഫാസിൽ, നസ്രിയ, ജയറാം, പാർവതി, സംഗീതസംവിധായകൻ ദീപക് ദേവ്, തിരക്കഥാകൃത്ത് ശ്യാം പുഷ്കർ തുടങ്ങിയവരും പങ്കെടുത്തു. പാർവതിയുടെ സഹോദരീ പുത്രിയാണ് ഉത്തര.