സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ വ്ലോഗർ ആണ് തൊപ്പി എന്നറിയപ്പെടുന്ന നിഹാദ്. ചില വിവാദങ്ങളിലുൾപ്പെട്ട് അടുത്തിടെ തൊപ്പി വാർത്തകളില്‍ സജീവമായിരുന്നു. അടുത്തിടെ തന്റെ പ്രണയം വെളുപ്പെടുത്തി നിഹാദ് രംഗത്തെത്തിയിരുന്നു. ഫസിയാണ് കാമുകിയെന്നും ഇയാൾ പറഞ്ഞു.
ഇപ്പോഴിതാ, തങ്ങളുടെ പ്രണയകഥ തുറന്ന് പറഞ്ഞിരിക്കുകയാണ് നിഹാദും ഫസിയും. തങ്ങളുടെ വണ്ടികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിന്നാണ് പരിചയം തുടങ്ങുന്നതെന്നു അതാണ് പിന്നീട് പ്രണയത്തിലെത്തിയതെന്നും ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇവർ പറയുന്നത്.
പ്രണയത്തെക്കുറിച്ച് വീട്ടിൽ അറിയാമെന്നും ഇരുവരും പറയുന്നു. ‘വീട്ടിൽ റിലേഷൻ ആണെന്ന് അറിഞ്ഞു. ഇവൻ വീട്ടുകാരോട് സംസാരിച്ചതാണ്. ഫസി മോളെ പെട്ടിയൊക്കെ എടുത്ത് വച്ചിട്ടുണ്ട് പോക്കോ എന്നാണ് വാപ്പ പറഞ്ഞത്. പൊതുവിൽ പുള്ളിയെ കുറിച്ചൊരു ഇമേജില്ലെ അതിന്റെ പ്രശ്നം ഉണ്ട്. ഞങ്ങളുടെ ഇഷ്ടം വീട്ടുകാർ സമ്മതിക്കും എന്നാണ് പ്രതീക്ഷ’.– ഫസി പറയുന്നു.