ഭാര്യയും നടിയുമായ മീര വാസുദേവിനൊപ്പമുള്ള തന്റെ ഒരു മനോഹര ചിത്രം പങ്കുവച്ച് കുറിപ്പുമായി മിനിസ്ക്രീന്‍ ക്യാമറാമാൻ വിപിൻ പുതിയങ്കം.
രണ്ട് വിവാഹ ജീവിതം പരാജയപ്പെട്ടശേഷം ഏറെക്കാലം മീര മകനൊപ്പം സിംഗിൾ ലൈഫ് നയിക്കുന്നതിനിടെയാണ് വിപിൻ ജീവിതത്തിലേക്ക് എത്തുന്നത്. ആർഭാടമൊന്നുമില്ലാതെ കോയമ്പത്തൂരിൽ വച്ചാണ് ഇരുവരും വിവാഹിതരായത്.
സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് മീരയും വിപിനും. ‘നീയാണ് എനിക്ക് എല്ലാം...’എന്ന കുറിപ്പോടെയാണ് വിപിൻ ചിത്രം പോസ്റ്റ് ചെയ്തത്. അവധി ആഘോഷത്തിനിടെ പകർത്തിയതാണ് പോസ്റ്റിന് ചുവന്ന നിറത്തിലുള്ള ഹാർട്ട് ഇമോജിയാണ് മീര കമന്റായി കുറിച്ചത്.