ADVERTISEMENT

പുലിമുരുകൻ സിനിമയുടെ ഓഗ്മെന്റ് റിയാലിറ്റി ഗെയിമാണ് കുട്ടികളെ രസിപ്പിക്കാനായി പ്ളേസ്റ്റോറിൽ എത്തിയിരിക്കുന്നത്. ഒരു സിനിമയെ മുൻനിർത്തി ഇന്ത്യയിൽ ഒരുക്കുന്ന ആദ്യത്തെ ഗെയിമാണിത്. സൂപ്പർതാരം മോഹൻലാലും മുരുകനായെത്തുന്ന ഗെയിമിൽ പുലിയുമായുള്ള പോരാട്ടമാണ്.

ത്രീഡിയിൽ ഒരുക്കിയിരിക്കുന്ന ഗെയിം വളരെ സിമ്പിളാണ്. മൊബൈൽ ഗെയിമിങ് അറിയാത്ത ആൾക്കുപോലും ഈസിയായി പുലിമുരുകൻ എആർ ഗെയിം കളിക്കാം. ഗൂഗിൾ പ്ലേസ്റ്റോറിൽ പോയി ഗെയിം എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം.

പുലിമുരുകൻ പുസ്തകരൂപത്തിലും

മലയാളസിനിമയെ ആദ്യമായി 100 കോടി കലക്ഷൻ എന്ന സ്വപ്നസംഖ്യയിലേക്ക് എടുത്തുയർത്തിയ, ബോക്സ്ഓഫീസിൽ തരംഗം സൃഷ്‌ടിച്ച വിസ്മയചിത്രത്തിന്റെ അണിയറ ക്കഥകൾ പുസ്തകരൂപത്തിൽ ഒരുങ്ങുന്നു. പ്രേക്ഷകർ അറിയാതിരുന്ന പുലിമുരുകനെ ആധികാരികമായി വായിച്ചെടുക്കുകയാണ് 'പുലിമുരുകന്‍ ബോക്‌സ് ഓഫീസിലൊരു ഗര്‍ജ്ജന'മെന്ന പുസ്തകം. സ്വതന്ത്ര മാധ്യമ പ്രവർത്തകനായ ടി. അരുണ്‍ കുമാറാണ് പുലിമുരുകനെ വാക്കുകളില്‍ വരച്ചിടുന്നത്. കഥ, പശ്ചാത്തല സംഗീതം, ഗ്രാഫിക്സ്, സെറ്റ് ഡിസൈന്‍, സംഘട്ടന രംഗങ്ങൾ തുടങ്ങി എല്ലാ സാങ്കേതികമേഖലകളിലും നവ്യാനുഭവം സമ്മാനിച്ച ചിത്രത്തിന്റെ പിന്നണിയിലുള്ള അധ്വാനത്തെക്കുറിച്ച് ഈ പുസ്തകം പറയും. ഇതില്‍ സാങ്കേതിക പ്രവര്‍ത്തകരുമായുള്ള അഭിമുഖങ്ങളുണ്ട്. അനുഭവങ്ങളുണ്ട്. സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍ ഉണ്ട്.

മോഹന്‍ലാല്‍, ടോമിച്ചന്‍ മുളകുപാടം, ഉദയ്‌കൃഷ്ണ‍, ഗോപി സുന്ദര്‍, തുടങ്ങിയവരുടെ അഭിമുഖങ്ങളും പുസ്തകത്തില്‍ വായിക്കാം. പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് അണിയറ പ്രവര്‍ത്തകര്‍ മറുപടി നല്‍കുന്നതുപോലെയാണ് പുസ്തകം ഒരുക്കിയിരിക്കുന്നത്. മള്‍ട്ടികളറില്‍ 120 പേജുകളിലായാണ് പുസ്തകം ഒരുക്കിയിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് പുസ്തകത്തിന്റെ വരവ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസം നടന്ന പുലിമുരുകന്റെ 150–ാം ദിനാഘോഷ ചടങ്ങിൽ വച്ചാണ് പുസ്തകം പ്രകാശനം ചെയ്തത്.

puli
ADVERTISEMENT
ADVERTISEMENT
ADVERTISEMENT