ADVERTISEMENT
മലയാളത്തിന്റെ മുത്താണ് ലാലേട്ടൻ. അദ്ദേഹത്തിന്റെ കീർത്തി കേരളത്തിനും, ഇന്ത്യയ്ക്ക് പുറത്തുമെല്ലാം പരന്നുകിടക്കുകയാണ്. മുണ്ടു മടക്കിക്കുത്തി ഒരു വശം ചെരിഞ്ഞു ലാലേട്ടനെ അനുകരിക്കാത്ത ഒരു മിമിക്രി കലാകാരനും ഇവിടെ കാണില്ല. അതുപോലെ, അദ്ദേഹത്തെ മലയാളത്തിലെ പല പ്രമുഖ നടന്മാർ അനുകരിച്ചിട്ടുണ്ടെങ്കിലും ഒരു പ്രമുഖ നായികാതാരം അവതരിപ്പിക്കുന്നത് ഇതാദ്യമായിട്ടായിരിക്കും.

അടുത്ത ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ കൗതുകത്തോടെ ഷെയർ ചെയ്യപ്പെട്ട ആ ചിത്രത്തിൽ മഞ്ജു വാരിയരാണ് നായിക. ലാലേട്ടനെ അനുകരിച്ച മഞ്ജുവിന്റെ ചിത്രമാണ് ആരാധകരുടെ മുഴുവൻ ഇഷ്ടവും നേടിയെടുത്തത്. ’മോഹൻലാൽ’ എന്ന പുതിയ സിനിമയുടെ സെറ്റിൽ വച്ചാണ് ഈ ചിത്രം പകർത്തിയത്. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സുനീഷ് വാരനാടാണ്. മഞ്ജു വാരിയരാണ് നായിക. സിനിമയിൽ മഞ്ജുവിന്റെ ഭർത്താവായി എത്തുന്നത് ഇന്ദ്രജിത്താണ്.  
ADVERTISEMENT
ADVERTISEMENT
ADVERTISEMENT