തെന്നിന്ത്യൻ താരസുന്ദരി തൃഷ ഇനി മലയാളത്തിൽ. നിവിൻ പോളിയുടെ നായികയായാണ് തൃഷയുടെ അരങ്ങേറ്റം. പ്രമുഖ സംവിധായകൻ ശ്യാമപ്രസാദിന്റെ പുതിയ സിനിമ ’ഹേ ജൂഡി’ലാണ് ഇരുവരും ഒരുമിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് ഗോവയിൽ തുടങ്ങി. മലയാളത്തിൽ അഭിനയിക്കാൻ അൽപ്പം ടെൻഷൻ ഉണ്ടെന്നും, മികച്ച കഥാപാത്രം ലഭിച്ചപ്പോൾ മറ്റൊന്നും ആലോചിച്ചില്ലെന്നും തൃഷ പറഞ്ഞു.
ഒരു മാസത്തോളം ഗോവയിലാണ് സിനിമയുടെ ചിത്രീകരണം നടക്കുക. ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളാണ് മറ്റു പ്രധാന ലൊക്കേഷനുകൾ. മുകേഷ്, പ്രതാപ് പോത്തൻ, ഉർവശി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. അനിൽ കുമാറാണ് നിർമാണം.