ADVERTISEMENT

കുഞ്ചാക്കോബോബനെ നായകനാക്കി സിദ്ധാർത്ഥ് ഭരതൻ സിവിധാനം ചെയ്യുന്ന ‘വർണ്യത്തിൽ ആശങ്ക’എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയിലർ പുറത്തിറങ്ങി. തികച്ചും വ്യത്യസ്ത ലുക്കിൽ തൃശൂർഭാഷ സംസാരിച്ചാണ് കുഞ്ചാക്കോബോബൻ എത്തുന്നത്. സുരാജ് വെഞ്ഞാറമൂടും മറ്റൊരു പ്രധാന വേഷത്തിൽ സിനിമയിൽ കസറും എന്നതുറപ്പാണ്. സാധാരണക്കാരനായ ഒരു ഗൃഹനാഥനായി സുരാജ് എത്തുമ്പോൾ സെയിൽസ്‌ഗേളായി രചന നാരാണൻ കുട്ടിയും ചിത്രത്തിലെത്തുന്നുണ്ട്. കട്ട ലോക്കൽ ഗെറ്റപ്പിലാണ് ചാക്കോച്ചൻ ട്രെയിലറിൽ എത്തുന്നത്.

ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തും. വർണ്യത്തിൽ ആശങ്കയിൽ പ്രധാന ആഷിഖ് ഉസ്മാൻ ആണ് നിർമാണം. നാടകരചയ്താവും നടനുമായ തൃശൂർ ഗോപാൽജി തിരക്കഥയൊരുക്കുന്ന സിനിമ ഏറെ പുതുമകളുള്ളതായിരിക്കും എന്നാണ് സൂചന. സിദ്ധാർഥ് ഭരതൻ‘ചന്ദ്രേട്ടൻ എവിടെയാ’യ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വർണ്യത്തിൽ ആശങ്ക’.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT