ADVERTISEMENT

മോഹന്‍ലാല്‍ എന്ന നടന്റെ എക്കാലത്തെയും പ്രിയ കഥാപാത്രമാണ് സ്ഫടികം എന്ന ചിത്രത്തിലെ ആടുതോമ. ആടുതോമയായി എത്തിയ മോഹന്‍ലാലിനെയും നായിക തുളസിയായെത്തിയ ഉര്‍വശിയെയും ഓര്‍ക്കുമ്പോള്‍ സിനിമയില്‍ നിറയുന്ന അവരുടെ സ്കൂള്‍ കാലഘട്ടവും ഓര്‍മകള്‍... എന്ന ഗാനവുമൊക്കെയാകും പ്രേക്ഷകര്‍ ഓര്‍മിക്കുക.
അന്നത്തെ തുളയിയെയും തോമയെയും അവതരിപ്പിച്ചത് രൂപേഷ് പീതാംബരനും ആര്യയുമായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ കണ്ടുമുട്ടി. ഓര്‍മകള്‍ പങ്കുവച്ചു, പുതിയ വിശേഷങ്ങളും.

രൂപേഷ് പീതാംബരന്‍ ഇപ്പോള്‍ സംവിധായകനും നടനും ഒക്കെയായി തിളങ്ങുകയാണ്. വര്‍ഷങ്ങള്‍ക്കു ശേഷം തുളസിയെ കണ്ട വിശേഷങ്ങള്‍ തോമസ് ചാക്കോ ആയ രൂപേഷ് തന്നെയാണ്  സോഷ്യല്‍മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവച്ചത്. ചിത്രം വൈറലാകുകയും ചെയ്തു. ‘ഉപ്പുകല്ലില്‍ നിന്ന കൂട്ടുകാരന് വെള്ളം തന്ന എന്റെ തുളസിയെ എനിക്ക് വഞ്ചിക്കാന്‍ ആകില്ല’ എന്ന തോമയുടെ ഡയലോഗിന് അന്ന് പ്രേക്ഷകര്‍ നല്‍കിയ കയ്യടി ഇന്നും അതേ ഇഷ്ടത്തോടെ തന്നെ സ്വീകരിക്കുകയാണ് പ്രേക്ഷകരും.



തീവ്രം എന്ന ചിത്രം സംവിധാനം ചെയ്ത  രൂപേഷ് മെക്സിക്കന്‍ അപാരതയിലൂടെ അഭിനയത്തിലേക്ക് തിരികെ എത്തി വീണ്ടും സിനിമാ ലോകത്ത് സജീവമായിരിക്കുകയാണ്. തുളസിയായി അഭിനയിച്ച ആര്യയെ പലപ്പോഴും അവതാരകയുടെ വേഷത്തില്‍ നമ്മള്‍ ടെലിവിഷന്‍ ചാനലുകളില്‍ കണ്ടിട്ടുണ്ട്. പതിയെ ആര്യ അവിടെ നിന്നും അപ്രത്യക്ഷയായി. നൃത്തവും ആര്യ കൈവിട്ടിരുന്നില്ല. ഡോക്ടറാണ് ആര്യയിപ്പോള്‍.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT