ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ മലയാളത്തിന്റെ അഭിമാനമായിരിക്കുകയാണ് ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോൻ. ഇപ്പോഴിതാ ടൊറന്റോയിൽ നിന്നുള്ള ചിത്രങ്ങള്‍ പങ്കു വച്ചുകൊണ്ട് ഗീതു സോഷ്യൽ മീഡിയയിൽ കുറിച്ചതും വൈറലാകുന്നു.
‘ഇരുപതു വര്‍ഷം മുമ്പ് അച്ഛനാണ് ആദ്യമായി എന്നെ കാനഡയിൽ കൊണ്ടു വന്നത്, മകള്‍ക്ക് വലിയ സ്വപ്നങ്ങളുടെ നാളെകള്‍ക്കായി ഒരു മുന്നൊരുക്കം പോലെ... കഴിഞ്ഞ രാത്രിയിൽ മൂത്തോന്റെ വേള്‍ഡ് പ്രിമിയർ കാണാൻ അദ്ദേഹം എന്നോടൊപ്പമുണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആശിച്ചു. അത് ഒരേ സമയം വൈകാരികവും മാന്ത്രികവുമായിരുന്നു ഞങ്ങള്‍ക്കെല്ലാം... പ്രപഞ്ചമേ നന്ദി’.– ഗീതു കുറിച്ചിങ്ങനെ.
നിവിൻ പോളിയാണ് മൂത്തോനിൽ നായകൻ. റോഷൻ മാത്യുവും മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.