വിശാൽ നായകനായ സൂപ്പർഹിറ്റ് ക്രൈം ത്രില്ലർ ‘തുപ്പറിവാളന്’ ശേഷം മിഷ്കിൻ സംവിധാനം ചെയ്യുന്ന മറ്റൊരു ത്രില്ലറാണ് ‘സൈക്കോ’. പേരു സൂചിപ്പിക്കുന്നത് പോലെ സൈക്കോളജിക്കൽ ക്രൈം ത്രില്ലറാണ് ‘സൈക്കോ’. സിനിമയുടെ ടീസർ പുറത്തിറങ്ങി. ഭയപ്പെടുത്തുന്ന രംഗങ്ങളും മനോഹരമായ മ്യൂസിക്കും കൊണ്ട് ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കും വിധമാണ് ‘സൈക്കോ’ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിൽ ഉദയനിധി സ്റ്റാലിൻ, അതിഥിറാവു ഹൈദരി, നിത്യ മേനോൻ, റാം തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇളയരാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നതും മിഷ്കിൻ തന്നെയാണ്. തമിഴകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നവംബർ അവസാനം തിയറ്ററുകളിലെത്തും.