മലയാളത്തിന്റെ യുവനായകൻ ആസിഫ് അലിയുടെ യാത്രകൾക്ക് ഒപ്പം കൂടാൻ ഇനി പുതിയ അതിഥി. മെഴ്സിഡീസ് ബെൻസിന്റെ ജി 55 എഎംജി എന്ന ആഡംബര വാഹനമാണ് താരം സ്വന്തമാക്കിയത്.
ഗുരുഗ്രാം ആസ്ഥാനമായുള്ള ബിഗ് ബോയ്സ് ടോയ്സ് എന്ന സെക്കന്റ ് ഹാൻഡ് കാർ ഷോറൂമിൽ നിന്നാണ് 2012 മോഡൽ ജി വാഗൺ താരം സ്വന്തമാക്കിയത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
2002 മുതൽ 2012 വരെയാണ് മെഴ്സിസീസ് ബെൻസ് ജി 55 എഎംജി പുറത്തിറക്കിയിട്ടുള്ളത്. അതിൽ 2005 മുതൽ 2012 വരെ വിപണിയിലുണ്ടായിരുന്ന മോഡലാണ് ആസിഫ് സ്വന്തമാക്കിയത്. വാഹനത്തിൽ 5.5 ലീറ്റർ വി8 പെട്രോൾ എൻജിനാണ് ഉപയോഗിക്കുന്നത്. 507 പിഎസ് കരുത്തും 700 എൻഎം ടോർക്കുമുണ്ട്.