ADVERTISEMENT

തന്നെ വിട്ടുപിരിഞ്ഞ മകൾ നന്ദനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയ ഗായിക കെ.എസ് ചിത്ര. ഫെയ്സ്ബുക്കിൽ മകളുടെ ചിത്രത്തിനൊപ്പമാണ് ചിത്രയുടെ ഹൃദയത്തിൽ തൊടുന്ന കുറിപ്പ്.

അപ്രതീക്ഷിതമായിരുന്നു നന്ദനയുടെ മരണം. ഇപ്പോഴും മകളുടെ ഓർമകൾ ചിത്ര സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

ADVERTISEMENT

‘ഇന്ന് മധുരതരമായ, മനോഹര ഓർമകൾ ഞങ്ങളുടെ മനസ്സിൽ മിന്നുന്നു. ഞങ്ങൾ നിന്റെ ജൻമദിനം ആഘോഷിക്കും. ഞങ്ങൾ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നിന്റെ വേർപാടിൽ വേദനിക്കുന്നു. നിനക്ക് സ്വർഗത്തിൽ ഒരു മനോഹര ജൻമദിനം ആശംസിക്കുന്നു പ്രിയപ്പെട്ട നന്ദന’ എന്നാണ് ചിത്ര കുറിച്ചത്.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT