അനുഷ്ക ഷെട്ടിയുടെ വിവാഹ വാർത്ത ഏറെ നാൾ മാധ്യമങ്ങൾ കൊണ്ടാടിയിരുന്നതാണ്. നടൻ പ്രഭാസുമായുള്ള പ്രണയം ചേർത്തു വച്ചുള്ള ഗോസിപ്പ് കല്യാണ വാർത്തകളായിരുന്നു ഏറെയും. പക്ഷേ വിവാഹത്തെക്കുറിച്ചോ പ്രണയത്തെക്കുറിച്ചോ രണ്ട് താരങ്ങളും മനസു തുറക്കാതെ വന്നതോടെ ഇരുവരുടേയും ആരാധക പ്രതീക്ഷകളും വെറുതെയായി. ഇപ്പോഴിതാ വീണ്ടും അനുഷ്കയുടെ വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച ചർച്ചയാകുകയാണ്. തെലുങ്കു സിനിമാലോകത്തുനിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ആരാധകർ കാത്തിരിക്കുന്ന വിവാഹം ഉടൻ സംഭവിക്കും.

സംവിധായകന്‍ പ്രകാശ് കൊവേലമുടിയെയാണ് അനുഷ്‌ക വിവാഹം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അനുഷ്‌ക അഭിനയിച്ച, തമിഴ് തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങിയ ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു പ്രകാശ്. പ്രശസ്ത സംവിധായകന്‍ കെ രാഘവേന്ദ്ര റാവുവിന്റെ മകനുമാണ്. അതേസമയം വിവാഹത്തെ സംബന്ധിച്ച് ഇരുവരും ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
എഴുത്തുകാരിയും തിരക്കഥാകൃത്തുമായ കനിക ഡില്യനായിരുന്നു പ്രകാശിന്റെ മുന്‍ഭാര്യ. 2014ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. മാധവനൊപ്പം അഭിനയിക്കുന്ന സൈലന്‍സ്/നിശബ്ദ് ആണ് അനുഷ്‌കയുടെ അടുത്ത ചിത്രം.
അതേസമയം നടന്‍ പ്രഭാസും അനുഷ്‌കയും പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകുമെന്നും ഗോസിപ്പുകള്‍ സിനിമാലോകത്ത് ചര്‍ച്ചയായിരുന്നു. ബാഹുബലിയുിടെ ചിത്രീകരണവേളയിലാണ് ഈ ഗോസിപ്പുകള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ ഇരുവരും വിവാഹവാര്‍ത്തകള്‍ നിഷേധിച്ചിരുന്നു.